
ചെങ്ങന്നൂര്‍ ▪️ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണും വീടിന്റെ മതിലും തകര്‍ത്തു. കാറിന്റെ എന്‍ജിന്‍ വേര്‍പെട്ടു. യാത്രികര്‍ രക്ഷപെട്ടു.
ബുധനൂര്‍ കിഴക്ക് കോടഞ്ചിറ ഗുരു മന്ദിരത്തിന് സമീപം ഇന്നലെ പുലര്‍ച്ചയായിരുന്നു അപകടം.
ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും ബുധനൂര്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ എത്തിയ എണ്ണയ്ക്കാട് സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എന്‍ജിന്‍ വേര്‍പെട്ട് പൂര്‍ണമായി തകര്‍ന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തെ കലുങ്കിന്റെ കൈവരിയും തകര്‍ന്നു.
മാന്നാര്‍ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.