
ചെങ്ങന്നൂര്‍▪️ നിയന്ത്രണം വിട്ട കാര്‍ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം മുക്കോല മുതിരകാലായില്‍ ആന്‍സി സിബി (33) മകള്‍ അന്ന (13) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനില്‍ ഇന്ന് ഉച്ചയോടെയാണ് മാരുതി സ്വിഫ്റ്റ് കാര്‍ അപകടത്തില്‍പെട്ടത്.
ആന്‍സിയുടെ ഭര്‍ത്താവ് സിബി ഇവരുടെ മകന്‍ അലന്‍ (16) എന്നിവര്‍ പുറകിലെ സീറ്റിലാണ് ഇരുന്നത്. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു പോയ കാര്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്നാണ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡും ഇരിപ്പിടവും തകര്‍ന്നു. ബസ് കാത്തുനിന്ന രണ്ടു പേര്‍ കാറിന്റെ വരവ് കണ്ട് ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു. പരുക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.