പന്തളം ▪️ കുരമ്പാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.
ഇന്ന് രാവിലെ 6.45ന് എം.സി റോഡില്‍ കുരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
തിരുവനന്തപുരം സ്വദേശികളാണ് കാറില്‍ യാത്ര ചെയ്തത്. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും അടൂര്‍ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം.
അടൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് കാറ് വെട്ടിപ്പൊളിച്ച് കാറിലുള്ളവരെ പുറത്തെടുത്തത്. അപകടത്തില്‍ പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.