
ചെങ്ങന്നൂര്‍▪️ മംഗലം ഭാഗത്തുനിന്നും ആറര കിലോ കഞ്ചാവും ഇന്നോവ കാറും എക്‌സൈസ് സംഘം പിടികൂടി.
എക്‌സൈസ് സംഘത്തെ കണ്ട് പ്രതികള്‍ കാര്‍ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
വര്‍ധിച്ചു വരുന്ന ലഹരിമരുന്ന് വ്യാപനം തടയാന്‍ സംസ്ഥാന വ്യാപകമായി എക്‌സൈസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ ക്‌ളീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍-റേഞ്ച്- ഇന്റലിജിന്‍സ് ബ്യുറോ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവും കാറും പിടികൂടിയത്.
ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാറിന്റെ ന്ൃത്വത്തിലുള്ള സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോഷി ജോണ്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ(ഗ്രേഡ് ) കെ. അനി, ജി. സന്തോഷ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബി. സുനില്‍കുമാര്‍, ബാബു ഡാനിയേല്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്), വിസ അരുണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനു, രതീഷ്, അജീഷ്, പ്രതീഷ് പി. നായര്‍, വിഷ്ണു വിജയന്‍, ശ്രീക്കുട്ടന്‍, കൃഷ്ണദാസ് കെ.എസ്്, ഗോകുല്‍, ശ്രീരാജ്, ശ്രീജിത്ത്, സന്ദീപ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.