
ചെങ്ങന്നൂര്‍ ▪️വഴിയരികിലെ കേബിളുകള്‍ വാഹന യാത്രക്കാര്‍ക്ക് കുരുക്കായി.
എം.കെ റോഡില്‍ പേരിശേരി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് പടിഞ്ഞാറ് ഭാഗത്തായാണ് വൈദ്യുതി തൂണിന് ചുവട്ടിലായി വലിയ കേബിളുകള്‍ അലക്ഷ്യമായി കിടക്കുന്നത്.
രാത്രികാലങ്ങളില്‍ വെളിച്ചം കുറവായ ഇവിടെ ഇരുചക്ര വാഹനങ്ങള്‍ കേബിളില്‍ കുരുങ്ങി അപകടം ഉണ്ടാകാന്‍ സാധ്യയേറെയാണ്. നഗരത്തിലെ പലഭാഗങ്ങളിലും ഇത്തരം കേബിളുകള്‍ വാഹന-കാല്‍നട യാത്രക്കാര്‍ക്ക് അപകടഭീഷണിയായി മാറിയിട്ടുണ്ട്.
എം.സി റോഡിലെ നടപ്പാതകളിലും കേബിളുകള്‍ അലക്ഷ്യമായി കിടക്കുന്നത് ജനങ്ങള്‍ക്ക് കുരുക്കായി മാറി. നാളുകളായി റോഡുകളില്‍ കിടക്കുന്ന കേബിളുകള്‍ അടിയന്തിരമായി മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.