
ചെങ്ങന്നൂര്‍▪️ ഒറ്റയ്ക്ക് താമസിച്ച വൃദ്ധയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
മുളക്കുഴ പിരളശേരി ഒലേപ്പുറത്ത് മേലത്തേതില്‍ രാജു വില്ലയില്‍ പരേതനായ രാജു വര്‍ഗീസിന്റെ ഭാര്യ ആലീസ് വര്‍ഗീസിനെ (68) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ (16) ഉച്ചയ്ക്ക് 2 മണിയോടാണ് സംഭവം പുറത്തറിയുന്നത്.
മകള്‍ ജിനു വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ അറിയിച്ചതോടെ എസ്.ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തുകയായിരുന്നു.
വീട് പൂര്‍ണമായും അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നുവെന്നും കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും എസ്‌ഐ പറഞ്ഞു.
മരണ കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.
മരുമകന്‍: ഷിബു ചാക്കോ