നിരണം ▪️പരിമിതികളെയും, വൈകല്യങ്ങളെയും മാറ്റി നിര്‍ത്തി സ്‌നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായ് സവിശേഷ പ്രത്യേകതയുള്ള കുഞ്ഞുങ്ങള്‍ക്കാപ്പം തിരുവല്ല ബി.ആര്‍.സിയുടെയും നിരണം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ക്രിസ്മസ് ആഘോഷം ‘ജിംഗിള്‍ ബെല്‍സ് ‘ നടന്നു.
നിരണം വൈ.എം.സി.എ ഹാളില്‍ നടന്ന ചടങ്ങ് മാത്യു ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിരണം പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ജോണ്‍ പുത്തുപ്പള്ളില്‍ അദ്ധ്യക്ഷനായി.
ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞരായ ഫാ: സേവേറിയോസ് തോമസ് മുഖ്യസന്ദേശവും നിരണം രാജന്‍ ഗാനവിരുന്നും നല്കി.
ഡോ. പ്രകാശ് പി. തോമസ്, നിരണം വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് എം.ബി , ഗ്രാമ പഞ്ചായത്ത് അംങ്ങളായ ബിനീഷ് കുമാര്‍, എം.ജി രവി, റജി കണിയാം കണ്ടത്തില്‍, രാഖി രാജപ്പന്‍, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ റോയ് ടി. മാത്യു, എ.ഇ.ഒ മിനികുമാരി വി.കെ, കുര്യാക്കോസ് തോമസ്, വൈഎംസിഎ പ്രസിഡന്റ് കുര്യന്‍ കുത്തുപ്പള്ളി, ആശാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ക്രിസ്മസ് കരോള്‍, സമ്മാനപൊതി, സ്‌നേഹവിരുന്ന് ,കൈത്താങ്ങ് പദ്ധതിയോടനുബന്ധിച്ചുള്ള സഹായ വിതരണം, കുട്ടികളുടെയും അധ്യാപകരു ടെയും വിവിധങ്ങളായ കലാപരിപാടികളും നടന്നു.