തിരുവല്ല ▪️ പരിമിതികളും, വൈകല്യങ്ങളും മറികടന്ന് സവിശേഷ പ്രത്യേകതയുള്ള കുട്ടികള്‍ രക്ഷിതാക്കള്‍ക്കും, ബി.ആര്‍.സി അദ്ധ്യാപകര്‍ക്കും ഒപ്പം ഒരുമയുടെ ഓണാഘോഷത്തില്‍ പങ്കാളികളായി.
പെരിങ്ങര ഗ്രാമപഞ്ചായത്തും തിരുവല്ല ബി.ആര്‍.സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഓണാഘോഷങ്ങളുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
ഓണപൂക്കളം, കുട്ടികളുടെയും, രക്ഷിതാക്കളുടെയും കലാപരിപാടികള്‍, ഓണസദ്യ, ഓണകളികള്‍ എന്നിവ നടന്നു.
ബി.ആര്‍.സിയുടെ ‘കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായ് കുട്ടികള്‍ക്കുള്ള ഡയപ്പര്‍, ഭക്ഷ്യ കിറ്റ് എന്നിവയുടെ വിതരണം നടന്നു. ‘ലവ് ലി’ സോപ്പ് നിര്‍മാണത്തില്‍ പങ്കാളികളായ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമമിറ്റി ചെയര്‍മാന്‍ ടി.വി.വിഷ്ണുനമ്പൂതിരി , ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ റോയ് ടി.മാത്യു, എ.ഇ.ഒ മിനി കുമാരി വി.കെ, ഷൈജു എം.സി, ശാന്തമ്മ ആര്‍.നായര്‍, സനല്‍ കുമാരി, അശ്വതി രാമചന്ദ്രന്‍, കുര്യാക്കോസ് തോമസ് എന്നിവര്‍ സംസാരിച്ചു.