മാന്നാര്‍ ▪️ നവീകരിച്ച മാന്നാര്‍ ബ്രഹ്മോദയം കളരി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
കെ.ആര്‍ രദീപ് ഗുരുക്കള്‍, മാന്നാര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ സെല്‍വരാജന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം രാധാമണി ശശിധരന്‍, സുധാകരന്‍, സതീഷ് കൃഷ്ണന്‍, ബോധിനി പ്രഭാകരന്‍ നായര്‍, കെ. മണി, പി.എസ് ഉണ്ണിത്താന്‍, മനോജ് പരുമല എന്നിവര്‍ പ്രസംഗിച്ചു. വിദ്യാരംഭ ദിനത്തില്‍ പുതിയ കുട്ടികളുടെ ആയോധന കളരി ചൂടുകള്‍ ആരംഭം കുറിച്ചു.
മഹാരാഷ്ട്രയില്‍ നാസിക്കില്‍ നടന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളരിപ്പയറ്റ് അവതരിപ്പിച്ച കളരിയിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടിയും കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.