ചെങ്ങന്നൂര്‍: 41 വയസില്‍ 65 തവണ രക്തദാനം നടത്തി മാതൃക കാട്ടി വിമുക്തഭടനാ രാജീവ് രാധാകൃഷ്ണന്‍.
മാന്നാര്‍ വലിയ കളങ്ങര പുഷ്പാലയം വീട്ടില്‍ രാജീവ് രാധാകൃഷ്ണന്‍ എന്ന വിമുക്തഭടനാണ് 41 വയസില്‍ 65തവണ രക്തദാനം നടത്തി സാമുഹ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയാകുന്നത്.
പരേതനായ ധീര ജവാന്‍ രാധാകൃഷ്ണന്‍ നായരുടേയും സുശീല രാധാകൃഷ്ണന്റേയും മകനായ രാജീവ് 18-ാം വയസില്‍ തുടങ്ങിയ ഈ സപര്യ ഇന്നും തുടരുന്നു.
മാന്നാര്‍ എമര്‍ജന്‍സി റസ്‌ക്യൂ ടീമിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം 2018ലെ വെള്ളപ്പൊക്കം മുതല്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
കേരളാ ഫയര്‍ റസ്‌ക്യൂ സര്‍വ്വീസിന്റെ നിയന്ത്രണത്തിലുള്ള സിവില്‍ ഡിഫന്‍സ് കോര്‍പ്‌സിന്റെ ചെങ്ങന്നൂര്‍ യൂണിറ്റ് പോസ്റ്റ് വാര്‍ഡന്‍, രക്ത ദാനസേന കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
തന്റെ ഈ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമായി മുന്നോട്ട് വരട്ടെ എന്നാണ് ആഗ്രഹിക്കുന്നത് എന്നും രാജീവ് പറഞ്ഞു.