ചെങ്ങന്നൂര്‍ ബോധിനിയുടെ 22-ാം വാര്‍ഷികവും ഗാന്ധിജയന്തിയും വിപുലമായി ആഘോഷിച്ചു.
ഗാന്ധിയന്‍ മൂല്യ സംരക്ഷണ സന്ദേശവുമായി ബോധിനി ഡയറക്ടര്‍ കെ.ആര്‍ പ്രാഭകരന്‍ നായര്‍ ബോധിനിയുടെ നേതൃത്വത്തില്‍നടന്ന ഉപവാസം വേദപണ്ഡിത കമല നരേന്ദ്ര ഭൂഷണ്‍ ഉല്‍ഘാടനം ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘ ഗാന്ധിജി അഹിംസയുടെ സമര മുഖങ്ങള്‍’ എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും, സാഹിത്യ സദസും സാംസ്‌കാരിക സമ്മേളനവും നടന്നു.
ബോധിനി പുരസ്‌കാരങ്ങളുടെ വിതരണവും വിവിധ മേഖലകളില്‍ നിന്ന് ഒ.എസ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ആദരിക്കുകയും ചെയ്തു.
സമ്മേളനം സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഡോ. ജോസ് മാത്യു ഉല്‍ഘാടനം ചെയ്തു. പ്രഭാകരന്‍ നായര്‍ രചിച്ച ‘ഋതുക്കള്‍ മാറാതെ…’ എന്ന പുസ്തകം പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ പ്രൊവിഡന്‍സ് എന്‍ജിനീയറിങ് കോളേജ് ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോര്‍ജ് മാത്യൂ പഴവനക്ക് നല്‍കി പ്രകാശനം ചെയ്യുകയും, ആദരിക്കലും പുരസ്‌കാര വിതരണവും നടത്തി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസ്, നളന്ദ ഗോപാലകൃഷ്ണന്‍ നായര്‍, ജോജി ചെറിയാന്‍, ഗിരീഷ് ഇലഞ്ഞിമേല്‍, എം.വി ഗോപകുമാര്‍, ചെയര്‍ പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്, അഡ്വ. ഡി. വിജയകുമാര്‍, കവി രാജഗോപാല്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.