
നൂറാം ജന്മദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
‘വി.എസ് അറ്റ് 100’ എന്ന ചുവന്ന പോസ്റ്ററും വി.എസ് കൈ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോള്‍ അതില്‍ വി.എസ് എന്ന രണ്ട് അക്ഷരം തീര്‍ച്ചയായും ഉണ്ടാകും.’നിങ്ങള്‍ക്ക് അദ്ദേഹത്തെ എതിര്‍ക്കാം. ഇഷ്ടപ്പെടാതിരിക്കാം, പക്ഷെ അവഗണിക്കാന്‍ കഴിയില്ലെന്നും ബിജെപി മുന്‍ സംസ്ഥാന വക്താവ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നിങ്ങള്‍ക്കദ്ദേഹത്തെ എതിര്‍ക്കാം, ഇഷ്ടപ്പെടാതിരിക്കാം , പക്ഷേ അവഗണിക്കാന്‍ കഴിയില്ല . കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോള്‍ അതില്‍ വിഎസ് എന്ന രണ്ടക്ഷരം തീര്‍ച്ചയായും ഉണ്ടാവും. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വിഎസ്സിന് പിറന്നാളാശംസകള്‍.