ചെങ്ങന്നൂര്‍ ▪️ വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് നാലംഗ സംഘത്തിന്റെ പിറന്നാള്‍ ആഘോഷം. പോലീസ് അന്വേഷണം തുടങ്ങി
ക്രിമിനല്‍ കേസിലെ പ്രതികള്‍ പങ്കെടുത്ത് നടത്തിയ ‘ആവേശം’ സിനിമ മോഡല്‍ പിറന്നാള്‍ ആഘാഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സിനിമയിലെ നായകനെ അനുകരിച്ച് കാറിന്റെ ബോണറ്റിനു മുകളില്‍ വച്ചിരിക്കുന്ന ജന്മദിന കേക്ക് വടിവാള്‍ കൊണ്ട് മുറിച്ച് സുഹൃത്തുക്കള്‍ക്ക് പങ്കു വയ്ക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
കാപ്പ ചുമത്തിയ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതി ഉള്‍പ്പെടെയുള്ള ലഹരികടത്ത് നടത്തുന്ന യുവാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞു.
വീഡിയോ പുറത്ത് വന്നതോടെ ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നാലംഗസംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച സ്ഥലം ഏതെന്ന് വ്യക്തമായിട്ടില്ല.