കോഴഞ്ചേരി ▪️ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.
കോഴഞ്ചേരി-കടമ്മനിട്ട റൂട്ടില്‍ കടമ്മനിട്ട വളവില്‍ ബൈക്ക് തെന്നിമാറി സൈഡിലുള്ള ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞതാണ് അപകടം ഉണ്ടായത്.
ചെങ്ങന്നൂര്‍ കല്ലുവരമ്പ് വെള്ളൂരേത്ത് അര്‍ജുന്‍, ഓതറ സ്വദേശി അജിന്‍ മത്തായി എന്നിവര്‍ക്കാണ് പരിക്കേറ്റത്്.
അര്‍ജുനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അജിനെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
അര്‍ജുനെ ഉദരത്തില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന്് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ്അര്‍ജുന്റെ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് പോയി തിരികെ വരുമ്പോഴാണ് അപകടമെന്ന് പറയുന്നു.