തിരുവനന്തപുരം ▪️ ഓണക്കാലത്ത് റെക്കോര്‍ഡിടാറുള്ള മദ്യവില്‍പനയ്ക്ക് പിന്നാലെ ജീവനക്കാര്‍ക്കുള്ള ബോണസിലും റെക്കോര്‍ഡിട്ട് ബിവ്‌റിജസ് കോര്‍പറേഷന്‍.
ഇക്കുറി ജീവക്കാര്‍ക്ക് 95000 രൂപയാണ് ബെവ്‌കോ ബോണസായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 90000 ആയിരുന്നു. സ്വീപ്പര്‍ തൊഴിലാളികള്‍ക്കും ഇക്കുറി 5000 രൂപ ബെവ്‌കോ ഓണ ബോണസ് നല്‍കും.
നികുതിയിനത്തില്‍ മാത്രം 5000 കോടിയിലേറെ രൂപ സര്‍ക്കാരിന് ലഭിക്കുന്നതിടത്ത് സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ബെവ്‌കോ ജീവനക്കാര്‍ക്ക് നല്‍കുന്നത്. സര്‍ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്‌സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്.