തിരുവനന്തപുരം ▪️ കുടിപ്പിച്ചു തീര്‍ക്കാന്‍ സ്‌റ്റോക്കുകള്‍ എത്തിയതോടെ ബെവ്‌കോ ഓണവിപണി സജ്ജമായി.
ഓണവിപണിക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തി കഴിഞ്ഞെന്ന് ബെവ്‌കോ. എല്ലാ ഔട്ട്‌ലെറ്റിലും ആവശ്യമായ സ്‌റ്റോക്കുകള്‍ ഉണ്ടെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.
ജനപ്രിയ ബ്രാന്റുകള്‍ എല്ലാ ഔട്ട്‌ലെറ്റുകളിലും എത്തിച്ചു. ഏറ്റവും ജനപ്രിയമായത് ജവാന്‍ റം ആണ്. അതിന്റെ വില കുറവാണ്. ഓണ സമയത്ത് എല്ലാ ഔട്ട്‌ലെറ്റിലും പരിശോധന നടത്തും.
ജനങ്ങള്‍ കുപ്പി വാങ്ങുമ്പോള്‍ ലേബല്‍ പരിശോധിക്കണം. എല്ലാ സാധനങ്ങളിലും സെക്യൂരിറ്റി ലെബല്‍ ഉണ്ടന്ന് ഉറപ്പ് വരുത്തണം. കഴിഞ്ഞ തവണ 700 കോടിയായിരുന്നു 10 ദിവസത്തെ വിറ്റ് വരവ്. ഇത്തവണ 10% വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ കൂടുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കും.
മദ്യവിപണിയില്‍ മുന്‍പ് 95% കാഷ് ഉപയോ?ഗിച്ചായിരുന്നു വിനിമയം നടത്തിയിരുന്നത്. ഇത്തവണ 25% ഡിജിറ്റല്‍ പെയ്‌മെന്റ് നടത്താനാണ് ഉദ്ദേശം. ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പെയ്‌മെന്റ് നടത്തുന്ന ഔട്ട് ലെറ്റിന് പരിതോഷികം നല്‍കുമെന്നും ബെവ്‌കോ എംഡി പറഞ്ഞു.