കൊച്ചി ▪️ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഹെല്‍ത്ത് ഫോര്‍ ആള്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്ക് നല്‍കുന്ന പുരസ്‌കാരം ഡോ. ഉമ്മന്‍ വര്‍ഗീസിന്.
ചെങ്ങന്നൂരിലെ ഡോ. ഉമ്മന്‍സ് ഐ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറാണ് ഇദ്ദേഹം. 50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന്ന് ആലപ്പുഴ ഐ. എം.എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പുരസ്‌കാരം നല്‍കും.
കാഴ്ചയുടെ സമ്മാനം എന്ന പേരില്‍ നടപ്പാക്കിയ സ്വന്തം പദ്ധതിയിലൂടെ നിര്‍ദ്ധനരായ നിരവധി കാഴ്ച പരിമിതര്‍ക്ക് ഡോ. ഉമ്മന്‍ വര്‍ഗീസ് സൗജന്യമായി കാഴ്ചയുടെ വെളിച്ചം ലഭ്യമാക്കിയിരുന്നു.
ഭാര്യ: മാലക്കര സെന്റ് തോമസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. സൂര്യ ഉമ്മന്‍.
മകള്‍: ജെമി ആന്‍ ഉമ്മന്‍ (ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് വിദ്യാത്ഥിനി).