നിരണം: ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ലഹരി വിമോചന പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ സജീവ പങ്കാളികളാവണമെന്നും ഫാ. സി.ബി. വില്യംസ് പ്രസ്താവിച്ചു.
സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് നിരണം ഇടവകയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയെ അഭിനന്ദിക്കുകയും ചെയ്തു.
ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികള്‍ക്ക് മുന്‍പില്‍ അഹിംസയും പക്വമായ നിലപാടുകളും മുന്‍നിര്‍ത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിന്റെ പ്രധിഷേധത്തെ എല്ലായ്‌പ്പോഴും പ്രതിനിധാനം ചെയ്തത്. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയില്‍ എതിരാളികളുടെ നേര്‍ക്ക് തൊടുത്തു വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്.മറ്റാര്‍ക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത ജീവിതത്തിനുടമായിരുന്നു രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടേത് എന്ന് പ്രസ്താവിച്ചു.
അജോയി കെ.വര്‍ഗ്ഗീസ് മുഖ്യ സന്ദേശം നല്കി.മഹാത്മാഗാന്ധിയുടെ ജന്‍മവാര്‍ഷികം മഹത്തായ ഒരു ജീവിതത്തിന്റെ ആഘോഷവും ചരിത്രത്തിന്റെ ഓര്‍മ്മ പുതുക്കലുമാണെന്നതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.റെന്നി തോമസ്, സുനില്‍,ഷിനു തേവേരില്‍, ഷേബ വില്യംസ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് മധുരം വിതരണം ചെയ്തു.
ക്രമികരണങ്ങള്‍ക്ക് യൂത്ത് ഫോറം ഭാരവാഹികളായ സോജന്‍ ഏബ്രഹാം, ഡാനിയേല്‍ തോമസ് വാലയില്‍, സുബിന്‍ തോമസ് ,ഫേബ വില്യംസ് എന്നിവര്‍ നേതൃത്വം നല്കി.