ചെങ്ങന്നൂര്‍ ▪️ ബഹ്‌റൈനില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചെങ്ങന്നൂര്‍ ചെറിയനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. ബഹ്‌റൈനില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ രാജീവ് കുളിക്കാന്‍ കയറുന്നതിനിടെ ബാത്ത് റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം.
അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്‌റൈനില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
ഭാര്യ: മേഘ
മകന്‍: അര്‍ണവ് (ഒന്നര)