തിരുവനന്തപുരം ▪️സുസ്ഥിര വിനോദസഞ്ചാര മേഖലയില്‍ നടത്തുന്ന നൂതനമായ പദ്ധതികള്‍ക്ക് കേരളത്തിന് അം?ഗീകാരം.
ടിഒഎഫ് ടൈഗേര്‍സിന്റെ സാങ്ച്വറി ഏഷ്യ അവാര്‍ഡാണ് കേരള ടൂറിസത്തിന് ലഭിച്ചിരിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികള്‍ എന്നീ ഘടകങ്ങളാണ് കേരളത്തെ ബഹുമതിയ്ക്ക് അര്‍ഹമാക്കിയത്.
ദല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി.
കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികള്‍ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് റിയാസ് പറഞ്ഞു.
കേരളം അന്താരാഷ്ട്ര തലത്തില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡാനന്തര കാലഘട്ടത്തില്‍ സുസ്ഥിര ജനകീയ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം നല്കുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കിയിരിക്കുകയാണ്.
സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തന്‍ പദ്ധതികള്‍ക്ക് കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തിനിടയില്‍ നിരവധി പുരസ്കാരങ്ങളാണ് കേരള ടൂറിസത്തെ തേടിയെത്തിയത്. ലണ്ടന്‍ ട്രാവല്‍ മാര്‍ട്ടില്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്രദേശീയ പുരസ്കാരങ്ങള്‍ ഇക്കാലയളവില്‍ കേരളത്തെ തേടിയെത്തി.