ചെങ്ങന്നൂര്‍ ▪️ അടിയന്തര സാഹചര്യത്തില്‍ മനുഷ്യന് എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ഓട്ടോമാറ്റിക് കാര്‍ഗോ ഡെലിവറി ഡ്രോണ്‍ നിര്‍മ്മിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍.
കൊഴുവല്ലൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എഞ്ചിനീയറിങ് അന്‍ഡ് ടെക്‌നോളജിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളായ അമല്‍ എസ്. ദേവ്, അനന്ദു അനില്‍, അരവിന്ദ് വേണു, എഡ്വിന്‍ ജൂസീഞ്ഞു എന്നിവരാണ് അധ്യാപരുടെ ഗൈഡ്ഷിപ്പില്‍ ഓട്ടോമാറ്റിക് കാര്‍ഗോ ഡെലിവറി ഡ്രോണ്‍ രൂപകല്പന ചെയ്ത്.
അടിയന്തര സാഹചര്യത്തില്‍ വിദൂര സ്ഥലങ്ങളില്‍ മരുന്ന്, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിക്കുവാന്‍ സാധിക്കുമെന്നുള്ളതാണ് ഡ്രോണിന്റെ സവിശേഷമായ പ്രത്യേകത.
നിലവിലെ പ്രോട്ടോടൈപ്പ് ഡ്രോണ്‍ ഉപയോഗിച്ച് അര കിലോ ഭാരം വരുന്ന സാധനങ്ങള്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ജിപിഎസ് സഹായത്തോടെ മനുഷ്യനു നിനിയന്ത്രണമില്ലാതെ (റിമോട്ട് ആവശ്യമില്ല ) പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും.
ആറു മോട്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രോണിന് സേഫ് ലാന്‍ഡിങ് നിഷ്പ്രയാസം സാധിക്കും. എറോസ്‌പേസ് അലൂമിനിയം ഉപയോഗിച്ച് നിര്‍മിച്ച ഫ്രെയിം ഉള്ള ഡ്രോണിന് തുടര്‍ച്ചയായി 20 മിനിറ്റ് പറക്കുവാന്‍ സാധിക്കും. 65000 രൂപയാണ് ഡ്രോണിന്റെ നിര്‍മാണ ചിലവ് .
പ്രൊഫ.ഡോ.എം. യോഗേഷ്, എ.ആര്‍ അരുണ്‍ കുമാര്‍ എന്നിവരുടെ ഗൈഡ്ഷിപ്പിലാണ് വിദ്യാര്‍ഥികള്‍ പ്രൊജക്റ്റ് പൂര്‍ത്തീകരിച്ചത്.
അഞ്ച് കിലോ ഭാരം ഉയര്‍ത്തുവാനും അഞ്ച് കിലോമീറ്റര്‍ യാത്രചെയ്യുവാനും ശേഷിയുള്ള കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചുള്ള മൂന്നര ലക്ഷം വില വരുന്ന ഡ്രോണ്‍ ആണ് അടുത്ത പ്രൊജക്റ്റ് ലക്ഷ്യമെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രോജക്ടിനു വേണ്ട പ്രോത്സാഹനവും പിന്തുണയുമായി
കോളജ് സെക്രട്ടറി ജോസ് തോമസ്, മെക്കാനിക്കല്‍ വകുപ്പ് മേധാവി പ്രൊഫ: എസ്. ശരത് എന്നിവര്‍ എപ്പോഴും കൂടെയുണ്ട്.