ചെങ്ങന്നൂര്‍ ▪️അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.
പേരിശ്ശേരി മഠത്തുംപടി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറും കര്‍പ്പൂര കമ്മിറ്റി സെക്രട്ടറിയുമായ കൊച്ചുപുരയ്ക്കല്‍ മനു (സുനില്‍-42) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 23ന് രോഗിയുമായി കല്ലിശ്ശേരി കെ.എം.സി ആശുപത്രിയില്‍ പോയി തിരികെ തനിച്ച് വരുമ്പോഴാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്.
അപകടത്തില്‍ വാരിയല്ലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ മനുവിനെ കല്ലിശ്ശേരി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികില്‍സയിലിരിക്കെ ഇന്ന് (28) വൈകിട്ട് 4 മണിയോടെ മരണം സംഭവിച്ചു.