ചെങ്ങന്നൂര്‍▪️ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം. ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധത്തില്‍. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.
ബുധനാഴ്ച (29) രാത്രി 10.15ഓടെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. നീരജ അനു ജയിംസിനെതിരെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയത്.
അപസ്മാര രോഗ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ ശരണ്‍ (44) എന്ന രോഗിയുമായാണ് പത്തംഗ സംഘം ആശുപത്രിയില്‍ എത്തിയത്.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. നീരജ അനു ജയിംസ് രോഗിക്ക് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ ചികില്‍സയ്ക്കായി ഇവിടെ നിന്നും മാറ്റുന്നതിനായി ആംബുലന്‍സും ക്രമീകരിച്ചു. ഈ വിവരം കൂടെയുണ്ടായിരുന്നവരെ അറിയിച്ചു.
ഇതിനിടെ ആരോ ഇവരുടെ ഫോണിലേക്ക് വിളിക്കുകയും അയാളോട് സംസാരിക്കാനായി ഇവര്‍ ഡോക്ടറോട് ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ രാഷ്ട്രീയ നേതാവാണ് ഫോണില്‍ വിളിക്കുന്നതെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേ തുടര്‍ന്ന എത്തിയ സെക്യൂരിറ്റി ജീവനക്കാരനായ കെ.കെ സുരേന്ദ്രന്‍ ഫോണില്‍ കൂടി നേതാവിനോട് സംസാരിക്കുകയും, നേതാവ് ഫോണ്‍ വഴി സെക്യൂരിറ്റി ജീവനക്കാരന്റെ വിവരങ്ങള്‍ ചോദിക്കുകയും ചെയ്തു.
ഡോക്ടര്‍ പരിശോധന തുടര്‍ന്നപ്പോള്‍ രോഗിക്കൊപ്പം ഉണ്ടായിരുന്നവര്‍ ജോലിക്ക് തടസ്സമുണ്ടാക്കുകയും അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
തുടര്‍ന്ന് ബോധാവസ്ഥയിലായ രോഗി തന്നെ ഡോക്ടറെ ആക്രമിക്കാനായി ചാടി വീണു. സെക്യൂരിറ്റി ജീവനക്കാരന്റെ അവസരോചിത ഇടപെടല്‍ മൂലം ഡോക്ടര്‍ക്കെതിരെയുള്ള ചവിട്ടും, അടിയും എല്ലാം തടസ്സം നിന്ന സുരേന്ദ്രനാണ് കിട്ടിയത് എന്ന് ഡോ. നീരജ പറഞ്ഞു.
എട്ടു മാസം ഗര്‍ഭിണിയായ ഡോക്ടര്‍ ഭാഗ്യം കൊണ്ടാണ് രോഗിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.
തുടര്‍ന്ന് വിവരം അറിഞ്ഞ ആശുപത്രി സൂപ്രണ്ട് പോലീസനെ അറിയിക്കുകയുയായിരുന്നു. എന്നാല്‍ രോഗിയെ വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടു പോകുന്നതിന് ആശുപത്രിയില്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്‌തെങ്കിലും തുടര്‍ചികിത്സ നിക്ഷേധിച്ച് സ്വന്തം ഇഷ്ടപ്രകാരം രോഗിയുമായി അക്രമി സംഘം പോകുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് അന്‍ജന്‍ റോയ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
▪️ പ്രതിഷേധ സമരം കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു
▪️സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു
ഡോ. നീരജ അനു ജയിംസിനെതിരെ അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധം യോഗം നടന്നു.
കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട ഡോ. പി. അനിതകുമാരി അധ്യക്ഷത വഹിച്ചു.
ഡോ. സി.ആര്‍ ലത, ഡോ. സിറിയക് ജോര്‍ജ്ജ്, ഡോ. പി എം അഭിലാഷ്, ഡോ. കെ ജിതേഷ്, ഡോ. എം.വി അരുണ്‍ റാം, ജി. പ്രകാശ്, എം.പി സുരേഷ്‌കുമാര്‍, എം.എസ് പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.