
ചെങ്ങന്നൂര്‍▪️ എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലെ റിസര്‍ച്ച് സെന്ററായി പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിംഗ് കോളേജിലെ റിസര്‍ച്ച് സെന്ററില്‍ നിന്ന് ആദ്യത്തെ പിഎച്ച്ഡി ജേതാവ് പുറത്തിറങ്ങി.
ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ് കോളേജിലെ തന്നെ ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫ. ജിഷാ രാജാണ് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ പിഎച്ച്ഡി നേടിയിരിക്കുന്നത്.
ആറ്റിങ്ങല്‍ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സുനില്‍ റ്റി റ്റി, ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സ്മിതാധരന്‍ എന്നിവരുടെ ഗൈഡ്ഷിപ്പിലാണ് ജിഷാ രാജ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
ചെങ്ങന്നൂര്‍ റിസര്‍ച്ച് സെന്ററിലെ ആദ്യ പിഎച്ച്ഡി ജേതാവിനെ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.