ഹാങ്ചൗ ▪️ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 13-ാം മെഡല്‍. ഇന്ത്യന്‍ താരം ഇബാദ് അലി സെയ്‌ലിങ്ങില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി.
പുരുഷന്മാരുടെ വിന്‍ഡ്‌സര്‍ഫര്‍ ആര്‍എസ്എക്‌സ് ഇനത്തിലാണ് ഇബാദ് അലിയുടെ മെഡല്‍ നേട്ടം. 52 പോയിന്റുമായാണ് ഇബാദ് അലി മൂന്നാം സ്ഥാനത്തെത്തിയത്.
തായ്‌ലന്‍ഡിന്റെ നത്തഫോങ് ഫോണോഫാരത്തിന് വെള്ളിയും ജേതാവ് കൊറിയയുടെ വോന്‍വൂ ചോയ്ക്ക് സ്വര്‍ണവും ലഭിച്ചു.
നേരത്തേ വനിതാ സെയ്‌ലിങ്ങിലും ഇന്ത്യക്ക് മെഡല്‍ ലഭിച്ചിരുന്നു. ഇന്ത്യയുടെ നേഹ ടാക്കൂറാണ് വെള്ളി മെഡല്‍ നേടിയത്. ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തിലാണ് നേഹയുടെ നേട്ടം.
നേഹയുടെ കരിയറിലെ ആദ്യ മെഡലാണ് ഏഷ്യന്‍ ഗെയിംസിലേത്. സെയ്‌ലിങ്ങില്‍ 27 പോയിന്റോടെയാണ് 17കാരിയായ താരം വെള്ളി മെഡല്‍ നേട്ടത്തില്‍ എത്തിയത്. ഈ ഇനത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ സ്വന്തമാക്കുന്നത്. 12ാമത്തെ റെയ്‌സിലാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം.
ഏഷ്യന്‍ ?ഗെയിംസില്‍ അശ്വാഭ്യാസം ഡ്രെസ്സേജ് വിഭാ?ഗത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിട്ടുണ്ട്. ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. 14 മെഡലോടെ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ്.
നാല് വെള്ളിയും ഏഴ് വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനം ഇന്ത്യ ഇതുവരെ മൂന്ന് മെഡലുകള്‍ സ്വന്തമാക്കി. മെഡല്‍ പട്ടികയില്‍ ചൈനയാണ് ഒന്നാമത്.