ഡല്‍ഹി ▪️ ജയിലിലേക്ക് മടങ്ങാനിരിക്കെ ഒരിക്കല്‍ക്കൂടി ജനങ്ങളെ അഭിസംബോധന ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
നിങ്ങള്‍ സന്തോഷത്തിലെങ്കില്‍ ജയിലില്‍ ഞാനും സന്തോഷത്തിലായിരിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ജയിലിലേക്ക് തിരിച്ച് പോകും മുമ്പ് കെജ്‌രിവാള്‍ രാജ് ഘട്ടിലും പിന്നീട് ഹനുമാന്‍ ക്ഷേത്രത്തിലും പോകും. ഉച്ചയ്ക്ക് പാര്‍ട്ടി ഓഫീസിലെത്തി പ്രവര്‍ത്തകരെ കണ്ട ശേഷം മൂന്ന് മണിക്ക് ജയിലിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി അതിവൈകാരികമായ കുറിപ്പ് കെജ്‌രിവാള്‍ പങ്കുവച്ചിരുന്നു. ‘എത്ര നാള്‍ ഇവര്‍ ജയിലില്‍ ഇടുമെന്ന് അറിയില്ല. വൈകീട്ട് മൂന്ന് മണിക്ക് തിഹാര്‍ ജയിലിലേക്ക് മടങ്ങും.
ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങള്‍ക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. എന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണം’, കെജ്!രിവാള്‍ പറഞ്ഞു.
ഡല്‍ഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ചിലാണ് അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.