ചെങ്ങന്നൂര്‍ ▪️ മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തില്‍ ആര്‍ട്ട് ഗ്യാലറി ഒരുക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന് മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി.
സാംസ്‌കാരിക വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
ക്ഷേത്രങ്ങളിലെ പ്രദര്‍ശന വസ്തുക്കള്‍, ക്ഷേത്ര കലകള്‍, ഉത്സവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരുക്കുകള്‍, ചുവര്‍ ചിത്രങ്ങള്‍, ചെങ്ങന്നൂരിന്റെ പൗരാണിക ചരിത്രം വിവരിക്കുന്ന ചിത്രങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും.
പൊതുജനങ്ങളെ കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ ആര്‍ട്ട് ഗ്യാലറി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും.
നിര്‍മ്മാണത്തിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ സുന്ദരേശന്‍, അജി കുമാര്‍, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ശ്രീധര ശര്‍മ്മ, അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ രേവതി എന്നിവര്‍ ഗോപുരം സന്ദര്‍ശിച്ചു. പദ്ധതി നിര്‍വ്വഹണത്തിന് രണ്ടു മാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കും.