ചെങ്ങന്നൂര്‍ ▪️ 103.32 ഗ്രാം ഹെറോയിനുമായി ബംഗാള്‍ സ്വദേശിയെ ചെങ്ങന്നൂര്‍ പോലീസ് പിടികൂടി.
വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശിയായ ഹസാര്‍ട്ടില്‍ അനിഖ്വല്‍ (26) എന്നയാളാണ് പിടിയിലായത്.
വെസ്റ്റ് ബംഗാളിലെ മാല്‍ഡയില്‍ നിന്ന് ചെങ്ങന്നൂര്‍ പ്രദേശത്ത് വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് 103.32 ഗ്രാം ഹെറോയിന്‍.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ ഇയാളുടെ തോള്‍ സഞ്ചിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിന്‍ പിടിച്ചെടുത്തത്.
ഇന്‍സപെക്ടര്‍ എസ്എച്ച്ഒ, വിപിന്‍ എ.സി, എസ്‌ഐമാരായ പി.എസ്. ഗീതു, രാജീവ്, സാലി, സീനിയര്‍ സിപിഒ അരുണ്‍ പാലയൂഴം, സിപിഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലില്‍ റിമാന്റ് ചെയ്തു.