മാവേലിക്കര: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജിലെ താമസക്കാരനായ വികലാംഗന്റെ പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത പ്രതികളെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.
മാവേലിക്കര പുതിയകാവ് കുളത്തിന്റെ കരയില്‍ വീട്ടില്‍ രാജേന്ദ്രപ്രസാദ് (ബാബുക്കുട്ടന്‍-57) പത്തിയൂര്‍ എരുവ പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ വിഷ്ണു (പുല്‍ച്ചാടി-30) എന്നിവരെയാണ് ഇന്നലെ രാത്രി മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 7 മണിയോടെ ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കടന്ന ഇവര്‍ മുറിയിലുണ്ടായിരുന്ന വികലാംഗനായ യുവാവിന്റെ ബാഗ് തട്ടിപ്പറിച്ച് 19,000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.
2014 മുതല്‍ കവര്‍ച്ച, മോഷണം, ഗഞ്ചാവ് കടത്ത് കേസുകളില്‍ പ്രതികളും മാവേലിക്കര ടൗണിലെ ബാറുകള്‍, െ്രെപവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്ഥിരം ശല്യക്കാരായ പ്രതികളെ തിരിച്ചറിഞ്ഞ് നടത്തിയ തിരച്ചിലില്‍ മാവേലിക്കര നഗരത്തിലെ ബാര്‍ ഹോട്ടലിനു സമീപത്തു നിന്നും ഇന്നലെ രാത്രി 10 മണിയോടെ കസ്റ്റഡിയില്‍ എടുത്തത്.
കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ്‌ഐ മുഹ്‌സിന്‍ മുഹമ്മദ് എസ്.എന്‍, സിയാദ് എ.ഇ, എസ് സിപിഒ വിനോദ് കുമാര്‍ .ആര്‍, സജുകുമാര്‍ .ജി എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്