▶️അര്‍ജ്ജുന്റെ ലോറി കണ്ടെത്തി: മൃതദേഹം പുറത്തെടുത്തു; വിദഗ്ദ്ധ പരിശോധനക്ക് അയക്കും

0 second read
0
1,883

ഷിരൂര്‍ ▪️ ഗംഗാവലി പുഴയില്‍ നടന്ന തിരച്ചിലില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.ക്യാബിനില്‍ എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും.

എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയര്‍ത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിര്‍ത്താന്‍ സാധിച്ചിരുന്നു.

സുരക്ഷിതമായി ഇതില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2വില്‍ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി കിടന്നത്.

 

Load More Related Articles

Check Also

▶️നമ്മള്‍ യുവജന കൂട്ടായ്മ ഭവനം നിര്‍മിച്ചു നല്‍കി

ചെങ്ങന്നൂര്‍▪️ പുത്തന്‍കാവ് നമ്മള്‍ യുവജന കൂട്ടായ്മ നിര്‍മിച്ചു നല്‍കുന്ന നാലാമത് നമ്മള്‍ …