ചെങ്ങന്നൂര്‍ ▪️ സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
അബുദാബി ശക്തി അവാര്‍ഡ് ദാന സമ്മേളനം ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനില്‍ക്കാനാകില്ല. സര്‍ക്കാരിനും അതേ നിലപാടാണ്. ആര്‍ക്കെതിരെ എന്നത് പ്രശ്‌നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന
ജീര്‍ണത പുതിയ രീതിയില്‍ അതിലും ഗുരുതരമായ രീതിയില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നു.
അതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്. കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഒന്നും ഇല്ലാത്ത കാര്യങ്ങളല്ല. അവയൊന്നും തെറ്റെന്ന് പറയാനാകില്ല.
സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കക്കാക്കാനില്ല. സമത്വം സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. വേതനം അടക്കമുള്ള കാര്യങ്ങളില്‍ ഇതുണ്ടാകണം. തൊഴിലിടങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങളാണോ ഇല്ലാത്തത് അതെല്ലാം ഉണ്ടാക്കണം.
വെളിയപ്പെടുത്തലുകള്‍ വരുമ്പോള്‍ പലര്‍ക്കും രാജി വയ്‌ക്കേണ്ടിവരും. രഞ്ജിത്തും സിദ്ദിഖും രാജിവെച്ചിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിലൊന്നും സര്‍ക്കാരിനെയോ സിപിഎമ്മിനെയോ ഒരു തരത്തിലും ബാധിക്കുന്നവയല്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തൊക്കെ നടപ്പാകണമെന്ന് കോടതി പറയുന്നോ അക്കാര്യങ്ങളെല്ലാം നടപ്പാക്കും. അതേസമയം റിപ്പോര്‍ട്ടിന്റെ മറവില്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണ്.
അടുത്ത തദ്ദേശ ഭരണ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. തദ്ദേശ സ്ഥാപനങ്ങളിേലേലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായി. തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും മുമ്പ് വിജയിച്ച എട്ട് സീറ്റും എല്‍ഡിഎഫ് നേടിയെന്നും ഗോവിന്ദന്‍ പറഞ്ഞു.