മുതുകുളം: 2021ലെ നിയമസഭാ ബജറ്റില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ആയിരം രൂപയുടെ വേതന വര്‍ദ്ധനവ് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ അങ്കണവാടി ജീവനക്കാരെ വഞ്ചിച്ചുവെന്ന് ഇന്‍ഡ്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) മുതുകുളം പ്രോജക്ട് കണ്‍വന്‍ഷന്‍ ആരോപിച്ചു.
ജീവനക്കാരെ ഇഎസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന ‘മന്‍ കി ബാത്’ ലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഗ്ദാനവും പാഴ്‌വാക്കായി.
സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നും അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ ഐ എന്‍ എ ഇ എഫ് നടത്തുന്ന സമരം വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ജെ എസ് അഖില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
എസ്. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐഎന്‍എഇഎഫ് ജില്ലാ പ്രസിഡന്റ് സി.കെ വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ബി യശോധരന്‍, ആനന്ദന്‍ വയലില്‍, ആശാ മോള്‍ .എസ്, റാണി .ബി, സന്ധ്യാ മോള്‍, ശ്രീജി ശ്രീരങ്കന്‍, ബിന്ദു .ടി, ഡാലിയ .പി, പ്രസന്ന കുമാരി, റീജ, കൃഷ്ണമ്മ.സി എന്നിവര്‍ പ്രസംഗിച്ചു.