ചെങ്ങന്നൂര്‍ ▪️ അങ്ങാടിക്കല്‍ തെക്ക് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നടത്തി.
മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷനായി. പുതിയ കെട്ടിടത്തിന് മന്ത്രി സജി ചെറിയാന്‍ കല്ലിട്ടു.
കെഎസ് സി എംഎംസി ചെയര്‍മാന്‍ എം എച്ച് റഷീദ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗ്ഗീസ്, എം. ശശികുമാര്‍, സൂസമ്മ എബ്രഹാം, ശ്രീദേവി ബാലകൃഷ്ണന്‍, കെ.പി അനിത കുമാരി, പി.ഡി സുനീഷ് കുമാര്‍, പ്രധാനാധ്യാപിക സുമം എസ്. കുറുപ്പ്, പ്രിന്‍സിപ്പാള്‍ നിഷാന്ത് മോഹന്‍ എന്നിവര്‍ സംസാരിച്ചു.