
*ഇടയാറന്‍മുള*▪️ കൈറ്റ് വിക്ടേഴ്‌സിലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ഇടയാറന്‍മുള എ.എം.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു.
മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുക. ഫൈനല്‍ റൗണ്ടിലേക്ക് 10 സ്‌കൂളുകളെ തിരഞ്ഞെടുക്കും.
110 സ്‌കൂളുകളാണ് പ്രാഥമിക പട്ടികയിലുള്ളത്. ഇവര്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റു പ്രാഥമിക റൗണ്ടിലെത്തുന്ന സ്‌കൂളുകള്‍ക്ക് 15,000 രൂപ വീതവും ലഭിക്കും. ഡിസംബര്‍ മുതല്‍ സംപ്രേഷണം ആരംഭിക്കും.