▶️അമ്പലപ്പുഴ ഉപജില്ലാ സ്‌കൂള്‍ കലോത്സവം: മോഡല്‍ സ്‌ക്കൂളിന് കലാകിരീടം

0 second read
0
130

അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ സ്‌ക്കൂള്‍ കലോത്സ ത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളില്‍ അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ കലാകിരിടം.

ഹയര്‍ സെക്കണ്ടറി ജനറല്‍ വിഭാഗത്തില്‍ 136 പോയിന്റും . ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 153 പോയിന്റും സംസ്‌കൃതം ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 63 പോയിന്റും നേടിയാണ് അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ കലാ കിരീടം കരസ്ഥമാക്കിയത്.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 118 പോയിന്റ് നേടി എന്‍എസ്എസ് എച്ച്എസ്എസ് കരുവാറ്റ രണ്ടാം സ്ഥാനവും 109 പോയിന്റ് നേടി പുറക്കാട് ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 152 പോയിന്റ് നേടി പുറക്കാട് ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും 93 പോയിന്റ് നേടി പല്ലന മഹാകവി കുമാരനാശാന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും നേടി.

യുപി ജനറല്‍ വിഭാഗത്തില്‍ 67 പോയിന്റ് നേടി നീര്‍ക്കുന്നം ഗവണ്‍മെന്റ് എസ് ഡി വി യു പി സ്‌കൂള്‍ ഒന്നാം സ്ഥാനവും 66 പോയിന്റ് നേടി പല്ലന മഹാകവി കുമാരനാശാന്‍ മെമ്മോറിയല്‍ യു പി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും 63 പോയിന്റ് നേടി പുറക്കാട് എസ് വി ഡി യു.പി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും നേടി.

എല്‍ പി വിഭാഗം ജനറല്‍ വിഭാഗത്തില്‍ 59 പോയിന്റ് നേടി പുറക്കാട് ലിറ്റില്‍ ഫ്‌ലവര്‍ എല്‍ പി സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും 55 പോയിന്റ് നേടി നീര്‍ക്കുന്നം ഗവണ്‍മെന്റ് എസ് ഡി വി യു പി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും 47 പോയിന്റ് നേടി പൊത്തപ്പള്ളി കെ കെ കെ വി എം എല്‍ പി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും നേടി.

സംസ്‌കൃത കലാത്സം എച്ച് എസ് വിഭാഗത്തില്‍ 63 പോയിന്റ് നേടി അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും 37 പോയിന്റ് നേടി അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു.

സംസ്‌കൃത കലോത്സവം യുപി വിഭാഗത്തില്‍ 77 പോയിന്റ് നേടി എം യു യു പി സ്‌കൂള്‍ ആറാട്ടുപുഴ ഒന്നാം സ്ഥാനവും 50 പോയിന്റ് നേടി തൃക്കുന്നപ്പുഴ എം ടി യു പി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും 48 പോയിന്റ് നേടി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ് അമ്പലപ്പുഴ മൂന്നാം സ്ഥാനവും പങ്കിട്ടു.

അറബി കലോത്സവം എല്‍ പി വിഭാഗത്തില്‍ 45 വീതം പോയിന്റ് നേടി പല്ലന ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂള്‍, നീര്‍ക്കുന്നം ഗവണ്‍മെന്റ് എസ് ഡി വി യു പി സ്‌ക്കൂള്‍, പാന്നൂര്‍ക്കര ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍ എന്നീ മൂന്ന് സ്‌ക്കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

43 വീതം പോയിന്റ് നേടി ആറാട്ടുപുഴ മംഗലം ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂള്‍, പുറക്കാട് അറബി സയ്യിദ് മെമ്മോറിയല്‍ എല്‍ പി സ്‌ക്കൂള്‍, കാക്കാഴം എസ് എന്‍ വി ടി ടി ഐ എന്നീ സ്‌ക്കുളുകള്‍ രണ്ടാം സ്ഥാനങ്ങളും പങ്കിട്ടു. 41 വീതം പോയിന്റുകള്‍ നേടി നീര്‍ക്കുന്നം തീരദേശ എല്‍ പി സ്‌ക്കുള്‍, എം എല്‍ എല്‍ പി സ്‌ക്കൂള്‍ ആറാട്ടുപുഴ മൂന്നാം സ്ഥാനങ്ങളും പങ്കിട്ടു.

അറബി കലോത്സവം യു.പി വിഭാഗത്തിന്‍ 63 വീതം പോയിന്റുകള്‍ നേടി എം യു യു പി സ്‌കൂള്‍ ആറാട്ടുപുഴ , എസ് ഡി വി ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ നീര്‍ക്കുന്നം എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനങ്ങളും 61 പോയിന്റ് നേടി പാന്നൂര്‍ക്കര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും 57 പോയിന്റ് നേടി പല്ലന കുമാരനാശാന്‍ സ്മാരക യു.പി സ്‌ക്കൂള്‍ മൂന്നാം സ്ഥാനങ്ങളും പങ്കിട്ടു.

ഹൈസ്‌ക്കൂള്‍ വിഭാഗം അറബി കലോത്സവത്തില്‍ 80 പോയിന്റ് നേടി പുറക്കാട് ശ്രീ നാരായണ മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ ഒന്നാം സ്ഥാനവും 75 പോയിന്റ് നേടി കാക്കാഴം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 69 പോയിന്റ് നേടി കെ കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അമ്പലപ്പുഴ മൂന്നാം സ്ഥാനങ്ങളും കരസ്ഥമാക്കി.

സമാപന സമ്മേളനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ പി.ടി എ പ്രസിഡന്റ് ആര്‍ ജയരാജ് അദ്ധ്യക്ഷത വഹിച്ചു.. അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുമാ ദേവി വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിത മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം അഞ്ജു , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ് ഉദയകുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിത, സിയാദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീലേഖ , ശ്രീകുമാര്‍ , നിഷ മോള്‍ പി , ജയലളിത പി , രാജ്കുമാര്‍ , ആര്‍ സതീഷ് കൃഷ്ണ, നവാസ് പാനൂര്‍ , അമ്പലപ്പുഴ വി എച്ച് എസ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സി എസ് ശ്രീജ മോള്‍ , എസ് എസ് കെ ബി പി സി ജി സുമംഗലി, ലക്ഷ്മി പണിക്കര്‍, സോബിത, വി ഫാന്‍സി എന്നിവര്‍ സംസാരിച്ചു.

Load More Related Articles
Load More By News Desk
Load More In EDUCATION

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…