ചെങ്ങന്നൂര്‍ ▪️ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയ സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറി. കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് ഒരു 1,80,000ത്തിലേറെ പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.
പുതിയതായി നിര്‍മ്മിച്ച ആലാ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ടു നല്‍കിയതിലേറെ പട്ടയങ്ങള്‍ കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് നല്‍കി.
റവന്യൂ വകുപ്പിന്റെ കാര്യക്ഷമമായ നീരീക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.
21.5 കോടി വകയിരുത്തി നിര്‍മ്മിക്കുന്ന ചെങ്ങന്നൂര്‍ ആര്‍ഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന റവന്യൂ കോംപ്ലക്‌സിന്റെ നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു പറഞ്ഞു
ജില്ലാ കളക്ടര്‍. അലക്‌സ് വര്‍ഗീസ്, അഡീഷണല്‍ ജില്ല മജിസ്‌ടേറ്റ് ആശ സി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ മുരളിധരന്‍ പിള്ള, ജില്ല പഞ്ചായത്തംഗം ഹേമലത മോഹന്‍, അലിന വേണു, ഷേര്‍ളി സാജന്‍, രാധാമണി, ആര്‍ഡിഒ ജെ. മോബി, കെ.ഡി രാധാകൃഷ്ണ കുറുപ്പ്, വി.എസ് ഗോപാലകൃഷ്ണ്‍, ടി.സി ഉണ്ണികൃഷ്ണന്‍, കെ.വി ചെറിയാന്‍, കെ.ടി ഐസക്ക്, ജെയിംസ് മത്തായി, രാധാകൃഷ്ണന്‍, അനില്‍ കളത്ര, എന്നിവര്‍ സംസാരിച്ചു.