ചെങ്ങന്നൂര്‍ ▪️ എഐഎസ്എഫ് ചെങ്ങന്നൂര്‍ മണ്ഡലം സമ്മേളനം സമാപിച്ചു.
മണ്ഡലം സെക്രട്ടറി സ്മിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ചലച്ചിത്ര താരം ജയന്‍ ചേര്‍ത്തല ഉല്‍ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്തും കലാകായിക രംഗത്തുമുള്ള പ്രതിഭകളെ ആദരിച്ചു.
പ്രതിനിധി സമ്മേളനം എഐഎസ്എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി അസ്‌ലം ഷാ ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ ലീഡര്‍ഷിപ്പ് ട്രെയിനര്‍ ജെറി ജോഷി മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി.
സമ്മേളനത്തില്‍ 16 അംഗ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. സ്മിത്ത് പി, അനുശ്രീ അനില്‍, നിരഞ്ജന, ദേവിക എസ് നാത്, ആര്‍ഷ രാജേഷ്, മിഥുന്‍ മോന്‍, ജാസ്മിന്‍ ജോസ്, അക്ഷര രാജീവ്, അമെയാ അജയന്‍, അഞ്ജലി, ഡോമിനിക്, സുഫിയാന്‍, ഷിഫാന്‍, മിഥുന സുരേഷ്, അര്‍ജുന്‍, ആദിത്യ രാജ്.
ചെങ്ങന്നൂര്‍ മണ്ഡലം സെക്രട്ടറിയായി സ്മിത്ത് പി, പ്രസിഡന്റ് ആയി അനുശ്രീ അനില്‍ എന്നിവരെ തിരഞ്ഞെടുത്തു.
ചെങ്ങന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഐബ് മുഹമ്മദ്, പ്രസിഡന്റ് രാജേഷ്, സംഘാടക സമിതി ചെയര്‍മാന്‍ അനസ് പൂവാലന്‍പറമ്പില്‍, സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ആര്‍. സന്ദീപ്, സെക്രട്ടറിയേറ്റ് അംഗം പ്രദീപ് എന്നിവര്‍ സംസാരിച്ചു.