മാവേലിക്കര▪️ യൂണിവൈ സംസ്ഥാന കമ്മിറ്റിയുടെയും പരുമല ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും മാവേലിക്കര മാര്‍ ഇവാനിയോസ് കോളേജില്‍ നടന്നു.
യൂണിവൈ സംസ്ഥാന അധ്യക്ഷന്‍ ലാബി പീടികത്തറയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പരുമല ആശുപത്രി കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ.ആന്റണി കല്ലിയാത്ത് ഉദ്ഘാടനം ചെയ്തു.
‘തുല്യമാക്കുക’ എന്ന മുദ്രാവാക്യമാണ് ഇത്തവണ ലോക എയ്ഡ്‌സ് ദിന പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം. അസമത്വങ്ങള്‍ പരിഹരിക്കുന്നതിനും എയ്ഡ്‌സ് തടയുന്നതിന് സഹായിക്കുന്നതിനും
ആവശ്യമായ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരു പ്രേരണയാണിതും എയ്ഡ്‌സിനെ പ്രതിരോധിക്കാന്‍ യുവജനങ്ങള്‍ ഒന്നായി അണിചേരണമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ സി മത്തായി, സംസ്ഥാന വൈഎംസിഎ ഉപാധ്യക്ഷന്‍ ഗീവര്‍ഗീസ് ജോര്‍ജ് കൊയിപ്പള്ളി, നാഷണല്‍ സര്‍വീസ് സ്‌കീം കോഡിനേറ്റര്‍ പ്രൊഫ.ദീപ, യൂണി വൈ സംസ്ഥാന സെക്രട്ടറി നിഥിയാ സൂസന്‍ ജോയ്, പരുമല ആശുപത്രി കോ-ഓര്‍ഡിനേറ്റര്‍ പിയൂഷ് ചെറിയാന്‍ എബ്രഹാം, വൈഎംസിഎ ചെങ്ങന്നൂര്‍ മേഖല ഉപാധ്യക്ഷന്‍ ഗീവര്‍ഗീസ് സാം തോമസ് എന്നിവര്‍ പ്രസംഗിച്ചു.