ചെങ്ങന്നൂര്‍: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച തിരുവന്‍വണ്ടൂര്‍ സ്വദേശിക്കെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി.
തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര പ്ലാനില്‍ക്കുന്നതില്‍ പി.കെ സുരേഷ് എന്നയാളിനെതിരെ സിപിഎം തിരുവന്‍വണ്ടൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഷാജി കുതിരവട്ടമാണ് ചെങ്ങന്നൂര്‍ സിഐയ്ക്ക് പരാതി നല്‍കിയത്.
ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചിത്രത്തിനൊപ്പം അപകീര്‍ത്തികരവും അപമാനകരവുമായ വാചകങ്ങള്‍ ചേര്‍ത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു എന്നതാണ് പരാതി. പരാതിയിന്‍മേല്‍ കേസെടുക്കുമെന്ന് സിഐ ജോസ് മാത്യു പറഞ്ഞു.