കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പ്രചാരണവുമായി രംഗത്തിറങ്ങിയ ചെന്നിത്തലക്കെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം.
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ശക്തമായ പരസ്യ പ്രതിഷേധമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കടുത്ത ഭാഷയിലാണ് ചെന്നിത്തലയുടെ പോസ്റ്റില്‍ നൂറുകണക്കിന് കമന്റുകള്‍ രേഖപ്പെടുത്തി അതൃപ്തി അറിയിക്കുന്നത്. തരൂരിനെതിരെയുള്ള നീക്കത്തില്‍ നിന്നും പിന്‍തിരിയണമെന്നു വരെ പ്രവര്‍ത്തകര്‍ പറയുന്നു.
പ്രവര്‍ത്തകരുടെ ചില കമന്റുകള്‍ ഇങ്ങനെയാണ്-
1 രാഹുല്‍ ഗാന്ധി നയിച്ച ജോഡോ യാത്രയുടെ വിജയം, ആര്‍ത്തിരമ്പിയ മനുഷ്യകടല്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ച ഊര്‍ജം, ഇന്നലെത്തെ കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകള്‍ കൊണ്ട് ഒലിച്ചില്ലാതെയായിരിക്കുന്നു. ഇപ്പോള്‍ പാര്‍ട്ടി രണ്ടായി മാറിയിരിക്കുന്നു. പ്രവര്‍ത്തകര്‍ രോഷം കൊള്ളുന്നു. സോഷ്യല്‍ മീഡിയില്‍ തരൂര്‍ജിയുടെ ഫോട്ടോ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഇലക്ഷന്‍ കഴിയുമ്പോള്‍ തരൂര്‍ജിയുടെ കീഴില്‍ യുവാക്കള്‍ അണിനിരക്കും.
2 രമേഷ്ജി നിങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവന്‍, നിങ്ങളോട് ഒപ്പം, പക്ഷെ പാര്‍ട്ടി സ്ഥാനാര്‍ഥി കാര്‍ഗേ, തരൂര്‍ജിയുടെ മുന്നില്‍ ഇന്നത്തെ രാഷ്ട്രീയത്തില്‍ വട്ടപൂജ്യം ആണ്…
ഈ ഇലക്ഷന്‍ കഴിയുബോള്‍ തരൂര്‍നെ പാര്‍ട്ടി അക്കോമഡേറ്റ് ചെയ്തില്ലേ ‘? തരൂര്‍ യുവാക്കാളുടെ ഇടയില്‍ കൊടുംകാറ്റ് ആയി മാറും.. ഇലക്ഷന് മുന്‍പ് നടത്തുന്നതാവും നല്ലത്.. യുവജനതയുടെ ആരവം പാര്‍ട്ടി ദയവായി കേള്‍ക്കാതെ പോകരുത്.. ഇനി ക്വാളിറ്റിയുടെ കാലമാണ്…എതിരെ നില്‍ക്കരുത് ചേട്ടാ, ചേര്‍ത്ത് നിര്‍ത്തു….
കുപ്പിയില്‍ അടച്ചുവച്ചിരുന്ന ഭൂതത്തെ ഇപ്പോള്‍ പ്രസിഡന്റ് ഇലക്ഷന്നിലൂടെ തുറന്നു വിട്ടിരിക്കയാണ് ഇന്ത്യന്‍ ജനത മാജിക്ക്കാരന്റെയും താപ്പനകളുടെയും കൈയില്‍ നിന്നു ഇന്ത്യയെ രഷിക്കാന്‍ കാത്തിരിക്കുബോള്‍ കിട്ടിയ കച്ചിത്തുരുമ്പാണ് ശശി തരൂര്‍.. കോണ്‍ഗ്രസിന് അല്ല.. ഇന്ത്യക്ക് ഒരു ലീഡര്‍ വേണം. അയാള്‍ വരട്ടെ, ഇനി എതിര്‍ത്താല്‍ അയാള്‍ രാഹുല്‍ജിക്ക് ഉപരിയായി പറക്കും.
3 കോണ്‍ഗ്രസ് എന്നാ മഹാപ്രസ്ഥാനത്തിന്റെ അന്തകന്‍ ആണ്. തരൂരിന് കഴിവില്ല പോലും, ചെന്നിത്തലയുടെ കഴിവ്, കൂടി പോയത് കൊണ്ടാണല്ലോ വീണ്ടും പ്രതിപക്ഷത്തു ഇരിക്കേണ്ടി വന്നത്. എന്നിട്ടു പഠിക്കുന്നുണ്ടോ.
4 രമേശ്.. ഈ കോണ്‍ഗ്രസ് പ്രസ്ഥാനം നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളെ പോലുള്ള ആള്‍ക്കാര്‍ ചുറുചുറുക്കുള്ള ആരും ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തു വരാന്‍ സമ്മതിക്കില്ല….. നിങ്ങള്‍ക്ക് കിട്ടാവുന്നതെല്ലാം ഈ പ്രസ്ഥാനത്തില്‍ നിന്നും കിട്ടി….. മല്ലികാര്‍ജുന കാര്‍ഗേ പോലുള്ള ഒരു നേതാവിനെ സ്‌നേഹിക്കുന്നു… അതോടൊപ്പം ഓടി നടന്നു പാര്‍ട്ടിയെ നയിക്കാന്‍ ഈ പ്രായത്തില്‍ അദ്ദേഹത്തിന് സാധിക്കില്ല എന്നുള്ളത് ഒരു വാസ്തവം….. നിങ്ങളെപ്പോലുളളവര്‍ ഈ പാര്‍ട്ടിയെ കുളം തോണ്ടും.
5 നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് പ്രചരണം നടത്താം…..പക്ഷെ തരൂരിനെ ആക്ഷേപിക്കുന്നത് ശരിയല്ല.
6 താങ്കള്‍ ഈ …. വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയത് കൊണ്ട് . കേരളത്തിലെ മുഴുവന്‍ സാധാരണ പ്രവര്‍ത്തകരും തരൂരിനൊപ്പം ഉണ്ടാകും. താങ്കളുടെയും കൂട്ടാളികളുടെയും മനസ്സിലിരുപ്പ് പൊതുജനം മനസ്സിലാക്കുന്നുണ്ട്..’ മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണ്‌നീര്‍ കാണണം, എന്നത് പോലെ. കോണ്‍ഗ്രസ്സ് നശിച്ചാലും വേണ്ടില്ല തരൂര് തോല്‍ക്കണം.
7 കാലത്തിന്റെ ചുമരെഴുത്ത് വായിക്കുന്നതില്‍ രമേശ് ചെന്നിത്തല വീണ്ടും പരാജയപ്പെടുന്നു. കേരളത്തില്‍ നിലവില്‍ നേതൃത്വ ശ്രേണിയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് താഴോട്ട് പോയത് ഇക്കാരണം കൊണ്ട് മാത്രമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയം ആഗ്രഹിക്കാം പക്ഷെ അതിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന നിലപാട് തീര്‍ത്തും അസ്ഥാനത്താണ്. അതിന് വലിയ വില കൊടുക്കേണ്ടി വരും.
8 കൂടെയുള്ളൊരുത്തന്‍ അതും വിവരവും വിദ്യാഭ്യാസവും ഉള്ളവന്‍ നന്നായാലുള്ള വിഷമം താങ്കളെ വല്ലാതെ അലട്ടുന്നു..
എന്തായാലും കാത്തിരുന്നു കാണാം..
9 KPCC പ്രസിഡന്റ് ആകാന്‍ കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിച്ചപ്പോള്‍ എന്തെ ദളിത് സ്‌നേഹം കണ്ടില്ല !
10 ഇതു ജനാതിപത്യ തെരഞ്ഞെടുപ്പ് ആണെങ്കില്‍ പാര്‍ട്ടി ഭാരവാഹികള്‍, പിസിസികള്‍ ഒക്കെ എല്ലാ സ്ഥാനാര്ഥികളോടും തുല്യ അകലവും അടുപ്പവും പാലിക്കണം… നിങ്ങളൊക്കെ കോണ്‍ഗ്രസ്സിന്റെ ഉള്ള വില കൂടെ കളയും…. അദ്ദേഹം തനിയെ പോയി പ്രചാരണം നടത്തട്ടെ, അതല്ലേ തരൂര്‍ ചെയ്യുന്നത്…
11 സര്‍, നിങ്ങള്‍ ആരേയാണ് സര്‍ പരിഹസിക്കുന്നത്.. ഈ ഞങ്ങളെയോ… ശ്രീ ശശി തരൂര്‍ മത്സരിക്കുവാന്‍ ഇറങ്ങുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തെ പോലെയൊരാള്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു.
അതിന് കാരണം കണ്ടുമടുത്തും ഉപയോഗശൂന്യവുമായ നേത്യത്വമാണ് സര്‍.. ശശി തരൂര്‍ നോമിനേഷന്‍ കൊടുത്ത സമയം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന പൊതുജനം ഒരേ സ്വരത്തില്‍ അദ്ദേഹത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് നിങ്ങള്‍ കണ്ടതല്ലേ.
നിങ്ങള്‍ക്ക് വോട്ടു ചെയ്യുന്ന ഈ ഞങ്ങള്‍ ആയിരം വട്ടം ആവര്‍ത്തിച്ചു പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ സര്‍.. കേരളത്തില്‍ ഇത്രയും പ്രതികരണങ്ങള്‍ ജനങ്ങള്‍ പറഞ്ഞിട്ടും നിങ്ങള്‍ മാത്രമാണ് സര്‍ അപമാനകരമായ സ്‌റ്റേറ്റ്‌മെന്റ് ഇറക്കിയതും സീനുകള്‍ സ്യഷ്ടിച്ചതും..
നിങ്ങള്‍ ശരിക്കും ശശി തരൂരിനെ അല്ല കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സര്‍ അപമാനിക്കുന്നത്.. ഹരിപ്പാട് മണ്ഡലത്തിലെ വോട്ടര്‍മാരോടെങ്കിലും ഒന്നു ചോദിക്കണം സര്‍… ഖാര്‍ഗേ ജയിച്ചാലും തോറ്റാലും ഇവിടെ വല്ലതും സംഭവിക്കും എന്നൊന്നും ഞങ്ങള്‍ക്ക് വിശ്വാസമില്ല.. വീണ്ടും വീണ്ടും പരസ്യ പ്ര്‌സ്താവനകള്‍ നടത്തി.. ഫോട്ടോ ഇട്ട് ഈ പൊതുജനം എന്നു പറയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെന്നു പറയുന്നവരെ ഇന്‍സള്‍ട്ട് ചെയ്യരുത്.. അത് നിങ്ങള്‍ക്ക് ഭാവിക്കും ദോഷം ചെയ്യും സര്‍..
12 അവരവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് പ്രചരണം നടത്താം…..പക്ഷെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പരസ്യമായി ആക്ഷേപിക്കുന്നത് ശരിയല്ല ഉറപ്പായുമത് ദോഷം ചെയ്യും !!