▶️കിഴക്കേനട ബാങ്കിലെ ക്രമക്കേടുകള്‍: 14 മാസം കഴിഞ്ഞിട്ടും അഴിമതിക്കാരെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

4 second read
0
689

ചെങ്ങന്നൂര്‍ ▪️ കിഴക്കേനട സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ നടന്നതായി സഹകരണ മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചിട്ടും വകുപ്പ് അധികാരികള്‍ നടപടികള്‍ വൈകിപ്പിച്ച് അഴിമതിക്കാരെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

2022 ജൂലൈ 18ന് നിയമസഭയില്‍ ക്രമക്കേടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ പേരുകള്‍ മന്ത്രി വ്യക്തമാകാകിയിട്ടും നടപടിയെടുക്കാതെ വകുപ്പ് അധികാരികള്‍ അഴിമതിക്കാര്‍ക്ക് ഒത്താശ നല്‍കിയെന്ന് പരാതിക്കാരനായ ളാകശേരി വേങ്ങൂര്‍ വീട്ടില്‍ രമേശ് ബാബു ആരോപിച്ചു.

സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ നക്ഷത്ര ചിഹ്നം ഇല്ലാത്ത 4349-ാം നമ്പര്‍ ചോദ്യത്തിനാണ് 18-07-2022ല്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നടന്ന ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നാണും ക്രമക്കേടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ പേരുവിവരം ചോദിച്ചപ്പോഴാണ് ആലപ്പുഴ ജില്ലയിലെ 11 സഹകരണ സ്ഥാപനങ്ങളില്‍ ചെങ്ങന്നൂര്‍ എസ്.സി.ബി ക്ലിപ്തം-3351 എന്നത് ആറാമതായി രേഖപ്പെടുത്തിയിരിക്കുന്നത്.

14 മാസം കഴിഞ്ഞിട്ടും അഴിമതിക്കാരെ സംരക്ഷിക്കുകയാണ് അസിസ്റ്റന്റ് രജിസ്ട്രാറും ജില്ലാ ജോയിന്റെ രജിസ്ട്രാറും ചെയ്തതെന്ന് രമേശ് ബാബു പറഞ്ഞു.

1,79,65,843 (ഒരു കോടി എഴുപത്തിയൊന്‍പതു ലക്ഷത്തി അറുപത്തിയയ്യായിരത്തി എണ്ണൂറ്റി നാല്‍പത്തിമൂന്ന്) രൂപയുടെ സാമ്പത്തിക നഷ്ടം സൊസൈറ്റിക്ക് വരുത്തിയെന്ന് സൊസൈറ്റിയുടെ ഉത്തരവാദപ്പെട്ട അധികാരിയായ അസിസ്റ്റന്റ ് രജിസ്ട്രാര്‍ രേഖാമൂലം എഴുതി തന്നിട്ടുണ്ടെന്നും ഇതു കൂടാതെ 1,00,54,756/- രൂപായുടെ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളതായി സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാറുടെ (ജനറല്‍) റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു.

ക്രമക്കേടുകള്‍ നടന്നതിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിനു പിന്നാലെ ചില ഭരണസമിതി അംഗങ്ങളുടെ അടുത്ത ബന്ധുക്കളുടെ ഡിപ്പോസിറ്റുകള്‍ പിന്‍വലിച്ചതായും പറയുന്നു.

അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പും നടത്തിയ ഇപ്പോഴത്തെ ഭരണസമിതിയെ പിരിച്ചുവിടുന്നതിനും സാധാരണക്കാരായ നിക്ഷേപരുടെ പണം സംരക്ഷിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി നിയമപ്രകാരം കേസ് എടുത്ത് നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും രമേശ് ബാബു പറഞ്ഞു.

 

 

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍

കൊച്ചി▪️ പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വിമോചനത്തിന്റെയും സന്ദേശം ഉയര്‍ത്തി ഈസ്റ്ററിനെ …