
ചെങ്ങന്നൂര്‍▪️ കേരള പോലീസിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കഴിഞ്ഞ കുറെ നാളുകളായി വളര്‍ന്നുവരുന്ന ജാതിബോധം നാടിന്റെ ഐക്യത്തിനും പുരോഗതിക്കും ആപത്തെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മിഥുന്‍ മയൂരം പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പേരൂര്‍ക്കട പോലീസ് ധാര്‍മിക ബോധം മറന്ന് സത്യപ്രതിജ്ഞ ലംഘനം നടത്തി ജാതിയും നിറവും മാത്രം നോക്കി യാതൊരു ഉത്തമ ബോധ്യം ഇല്ലാതെ പട്ടികജാതി വനിതയ്‌ക്കെതിരെ എടുത്ത വ്യാജ കേസ്, 2017ലെ വാളയാര്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകവും, 2018ലെ അട്ടപ്പാടി മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകം വരെയും ഈ അടുത്തിടയ്ക്ക് തൃശ്ശൂരിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ബാലു വരെയും നീണ്ടുനില്‍ക്കുന്നത് വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ മാത്രം.
ഒരു കോണിലൂടെ അധസ്ഥിത വിഭാഗത്തിന്റെയും പട്ടിണി പാവങ്ങളുടെയും പാര്‍ട്ടി എന്ന സ്വയം വിശേഷിപ്പിക്കുന്ന സി.പി.ഐ.(എം) നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് മുന്നണി നാട് ഭരിക്കുമ്പോള്‍ ആണ് ഇത്തരം ഹീന പ്രവര്‍ത്തികള്‍ വര്‍ദ്ധിച്ചു വരുന്നത് എന്നത്. കേന്ദ്രത്തിലെ സ്ഥിതി അതിലും ഭയാനകമാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ രാജ്യത്തിന് നല്‍കിയ ഉയര്‍ന്ന മൂല്യങ്ങളുടെ തകര്‍ച്ചയാണ് ഇതെന്നും അഡ്വ. മിഥുന്‍ മയൂരം ആരോപിച്ചു.