ആറന്മുള ▪️ അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ചലച്ചിത്ര താരം ദിലീപ്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഉമയാറ്റുകര പള്ളിയോടത്തിനാണ് ഭക്ത്യാദരപൂര്‍വ്വം സദ്യ വിളമ്പിയത്. ദക്ഷിണ സമര്‍പ്പിച്ച ദിലീപ്, പള്ളിയോടത്തില്‍ ആറന്മുളയില്‍ എത്തി ദര്‍ശനം നടത്തുകയും ചെയ്തു.