▶️ലോക്കോ പൈലറ്റുമാര്‍ക്ക് തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി നല്‍കിയാല്‍ നടപടി

0 second read
0
1,683

ചെന്നൈ▪️ ലോക്കോ പൈലറ്റുമാര്‍ക്ക് തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി നല്‍കുന്ന ക്രൂ കണ്‍ട്രോളര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ ബോര്‍ഡ്.

തുടര്‍ച്ചയായി നാല് ദിവസം രാത്രി ഡ്യൂട്ടി ചെയ്താല്‍ പിന്നീട് ഒരുദിവസം വിശ്രമം നല്‍കണമെന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന് നല്‍കിയ നിര്‍ദേശത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.

ലോക്കോ പൈലറ്റ് ആറ് ദിവസം വരെ തുടര്‍ച്ചയായി രാത്രികളില്‍ ജോലി ചെയ്യേണ്ടിവന്നിരുന്ന സാഹചര്യത്തിലാണ് റെയില്‍വേ നടപടി സ്വീകരിച്ചത്.

ഒക്ടോബറില്‍ 1360 പേരും നവംബറില്‍ 1224 പേരും ഡിസംബറില്‍ 696 പേരും ഒരാഴ്ചയില്‍ അഞ്ചും ആറും ദിവസം തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ചെയ്യേണ്ടിവന്നതായി റെയില്‍വേ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു.

റെയില്‍വേ ബോര്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്ന് ആഴ്ചയില്‍ മൂന്നുദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ലോക്കോ പൈലറ്റ്, ഗാര്‍ഡ് തുടങ്ങിയവര്‍ ക്രൂ കണ്‍ട്രോളര്‍മാരെ ഇക്കാര്യം അറിയിക്കണമെന്നും ബോര്‍ഡിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

 

Load More Related Articles

Check Also

▶️സ്രോതസ്സ് ഷാര്‍ജ വിവിധ പദ്ധതികളുടെ താക്കോല്‍ദാനം നാളെ

പരുമല▪️ സ്രോതസ്സ് ഷാര്‍ജ നിര്‍മ്മിച്ചു നല്‍കുന്ന വിവിധ പദ്ധതികളുടെ താക്കോല്‍ദാനം നാളെ (ശന…