
ഇടുക്കി ▪️ വൈദികന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. പിന്നാലെ നടപടിയുമായി സഭാ നേതൃത്വം. വികാരി സ്ഥാനത്തു നിന്നും നീക്കി.
ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.
ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികന്‍ ബിജെപിയില്‍ അംഗമാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ.എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച് ബിജെപി അംഗമായി സ്വീകരിച്ചത്.
അതേസമയം ബിജെപി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ല എന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.