
ചെങ്ങന്നൂര്‍▪️ നൂറ്റവന്‍പാറയിലേക്ക് പോകുന്ന കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയായി റോഡിലെ മരണക്കുഴി മാറി. കുഴിയില്‍ വീണ കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു
ചെങ്ങന്നൂര്‍ തോട്ടിയാട്- ഓര്‍ക്കോട് റോഡില്‍ നിന്നും പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ നൂറ്റവന്‍പാറ പമ്പ് ഹൗസ് റോഡിലേക്ക് കയറുന്ന ഭാഗത്തെ തോടിന് മുകളിലായി നിരത്തിയിരിക്കുന്ന വലിയ വേലിക്കല്ലുകള്‍ക്കിടയിലെ വിടവാണ് കാല്‍നടയാത്രക്കാര്‍ക്ക് മരണക്കുഴിയായി മാറിയത്.
ഇന്നലെ (16) രാത്രി 8.45ഓടെ തോട്ടിയാട് ജംഗ്ഷനിലെ കടയടച്ച ശേഷം വീട്ടിലേക്ക് കാല്‍നടയായി പോകുകയായിരുന്ന നൂറ്റവന്‍പാറ ശ്രീനിലയത്തില്‍ എസ്. സജീവ് കുമാറിന്റെ (49) കാലാണ് വേലിക്കല്ലുകള്‍ക്കിടയിലെ വലിയ വിടവില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്.
വീഴ്ചയില്‍ ഇയാളുടെ മുഖം നിലത്തിടച്ച് പരിക്കേറ്റു. കാലിനും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട്.
ഇതിനു മുന്‍പും പലരും ഇവിടെ കുഴിയില്‍ വീണ് അപകടം ഉണ്ടായെങ്കിലും പഞ്ചായത്ത് അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
രാത്രികാലങ്ങളില്‍ നൂറ്റവന്‍പാറ ഭാഗത്തേക്ക് നടന്നു പോകുന്നവര്‍ക്ക് അപകടക്കെണിയായി മാറിയ റോഡിലെ മരണക്കുഴി അടിയന്തിരമായി കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.