ചെങ്ങന്നൂര്‍ ▪️ശസ്ത്രക്രിയയിലൂടെ 7 കിലോയിലേറെ തൂക്കമുള്ള ഗര്‍ഭാശയമുഴ പുറത്തെടുത്തു.
കൊല്ലകടവ് സഞ്ജീവനി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ 33കാരി യുവതിയുടെ വയറ്റില്‍ നിന്നും 7 കിലോയിലേറെ തൂക്കം വരുന്ന ഗര്‍ഭാശയമുഴ വിജയകരമായി പുറത്തെടുത്തത്.
രണ്ടു മണിക്കൂറിലധികം ശസ്ത്രക്രീയ നീണ്ടുനിന്നു. സുഖം പ്രാപിച്ചു വരുന്ന രോഗിക്ക് അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാകും.
ഗൈനക്കോളജി സര്‍ജന്‍ ഡോ. പ്രേമ നായരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ.ശ്രീലത .എസ്, നഴ്‌സുമാരായ ലിത, ശരണ്യ, ശിവാനന്ദന്‍, ചോതികുമാരി എന്നിവരും ഉണ്ടായിരുന്നു.