
എടത്വ: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ഇരട്ടയാള്‍ സമരം.
പൊതുപ്രവര്‍ത്തകരായ ജയന്‍ ജോസഫ് പുന്നപ്ര, ഷാജി പുന്നപ്ര എന്നിവരാണ് എടത്വ ടൗണിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ഇരട്ടയാള്‍ സമരം സംഘടിപ്പിച്ച് ജനശ്രദ്ധ നേടിയത്.
പൊരി വെയിലില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ചാക്കുകെട്ട് തലയില്‍ ചുമന്ന് പ്ലേ കാര്‍ഡ് കഴുത്തില്‍ കെട്ടിതൂക്കിയിട്ടാണ് സമരം നടത്തിയത്.
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും ഇതര വസ്തുക്കള്‍ക്കും അനിയന്ത്രിതമായി ഉണ്ടായ വിലക്കയറ്റമാണ് വേറിട്ട സമരത്തിനായി യുവാക്കളെ പ്രേരിപ്പിച്ചത്.
ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തിയ ശേഷമാണ് വിലക്കയറ്റത്തിനെതിരെ പ്രതീകമാത്മക സമരം അരങ്ങേറിയത്. വേറിട്ട സമരം ദര്‍ശിക്കാന്‍ റോഡിന് ഇരുവശവും നിരവധി ആളുകള്‍ ഒത്തുകൂടി. വാഹന യാത്രക്കാരും പ്രതീകാത്മക സമരത്തിന് പിന്‍തുണയുമായി എത്തിയിരുന്നു.