▶️ചെങ്ങന്നൂരില്‍ 16 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ഓംബുഡ്‌സ്മാന്‍ കേസെടുത്തു; വിചാരണ മാര്‍ച്ച് 19ന്

3 second read
0
1,636

ചെങ്ങന്നൂര്‍ ▪️ നഗരസഭയിലെ 16 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നല്‍കിയ പരാതിയിന്‍മേല്‍ തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ കേസെടുത്തു.

കേസിന്‍മേല്‍ അന്വേഷണം ആരംഭിച്ച ഓംബുഡ്‌സ്മാന്‍ ഒന്നാം എതിര്‍കക്ഷിയായ നഗരസഭ സെക്രട്ടറി, രണ്ടാം എതിര്‍കക്ഷിയായ മുന്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.

കേസിന്‍മേല്‍ മാര്‍ച്ച് 19ന് രാവിലെ 10.30ന് ഓണ്‍ലൈനായി വിചാരണ നടക്കും.

അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും സാമ്പത്തിക നഷ്ടവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കെതിരെ ചെങ്ങന്നൂര്‍ ളാഹശേരി വേങ്ങൂര്‍ വീട്ടില്‍ രമേശ് ബാബു തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാനില്‍ നല്‍കിയ പരാതിയിലാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്് അയച്ചത്.

ചെയര്‍പേഴ്‌സണ്‍ സൂസമ്മ ഏബ്രാഹം, കൗണ്‍സിലര്‍മാരായ മറിയാമ്മ ജോണ്‍ ഫിലിപ്പ്, രാജന്‍ കണ്ണാട്ട്, ശോഭാ വര്‍ഗീസ്, റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരയ്ക്കല്‍, മനീഷ് കെ.എം, ശരത് ചന്ദ്രന്‍, കുമാരി .റ്റി, ഷേര്‍ളി രാജന്‍, ഓമന വര്‍ഗീസ്, പി.ഡി മോഹനന്‍, ഗോപു പുത്തന്‍ മഠത്തില്‍, അര്‍ച്ചന കെ. ഗോപി, മിനി സജന്‍, കെ. ഷിബുരാജന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

11-12-2021ല്‍ സര്‍ക്കാരില്‍ നല്‍കിയ പരാതിയിന്‍മേല്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം റീജണല്‍ പെര്‍ഫോര്‍മെന്‍സ് ഓഡിറ്റര്‍ 6-12-2021ല്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടും ശുപാര്‍ശകളും അനുസരിച്ച് നടപടിയെടുക്കണമെന്നും ഇവരില്‍ നിന്നും നഗരസഭയുടെ സാമ്പത്തിക നഷ്ടം ഈടാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പരാതിയില്‍ പറയുന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്-

നഗരസഭ കാര്യാലയത്തിനു കിഴക്കുവശത്തെ ചുറ്റുമതില്‍ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി പൊളിച്ചുമാറ്റുകയും അന്നത്തെ ചെയര്‍മാന്‍ സ്വജനപക്ഷപാതം കാട്ടി അനര്‍ഹമായി സഹായിക്കുകയും ചെയ്തു.

ശാസ്താംപുറം മാര്‍ക്കറ്റിലെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടമുറികളില്‍ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃത നിര്‍മ്മാണം നടത്തി. അന്നത്തെ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയതുമൂലം സാമ്പത്തിക നഷ്ടം ഉണ്ടായി. ചെയര്‍പേഴ്‌സണ്‍ പദവി ദുര്‍വിനിയോഗം ചെയ്ത് ഔദ്യോഗികരേഖകളില്‍ കൃത്രിമം കാട്ടി.

ആറാം വാര്‍ഡിലെ അഗതി മന്ദിരം നടത്തുന്നതിന് കൗണ്‍സില്‍ തീരുമാന പ്രകാരം പത്രപരസ്യം നല്‍കി അപേക്ഷ സ്വീകരിക്കാതെ അടൂര്‍ കേന്ദ്രമായ സ്വകാര്യ ഏജന്‍സിക്ക് സൗജന്യമായി നല്‍കിയത് നിയമവിരുദ്ധമാണ്.

ശാസ്താംപുറം മാര്‍ക്കറ്റ് വ്യാപാര സമുച്ചയത്തിലെ രണ്ട് കടമുറികള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കച്ചവടം നടത്തുകയും കീഴ് വാടകയ്ക്ക് നല്‍കുകയും ചെയ്തു.

ശാസ്താംപുറം മാര്‍ക്കറ്റിലുള്ള വ്യാപാര സമുച്ചയത്തിലെ കടമുറി നഗരസഭയുടെ അനുമതി കൂടാതെ രൂപഭേദം വരുത്തുകയും കീഴ് വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. കരാര്‍ പുനഃപരിശോധിക്കമമെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി എതിര്‍കക്ഷികള്‍ തീരുമാനം എടുത്തു.

നഗരസഭ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലെക്‌സിലെ 25/258 കടമുറി ആലപ്പുഴ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസായി ഡെപ്പോസിറ്റും കരാര്‍ വ്യവസ്ഥകളുമില്ലാതെ നല്‍കി 4,37,285 രൂപ നഗരസഭയ്ക്ക് നഷ്ടം വരുത്തി.

ആറാം വാര്‍ഡിലെ നഗരസഭ കെട്ടിടം അഗതി മന്ദിരം നടത്തുന്നതിന് പ്ത്രപരസ്യം നല്‍കി അപേക്ഷ ക്ഷണിക്കാതെ അടൂര്‍ കേന്ദ്രമായ ഒരു സ്വകാര്യ ഏജന്‍സിക്ക് സൗജന്യമായി നല്‍കി. ഇത് മൂലം 40,000 രൂപ മാസ വാടക നല്‍കി സ്വകാര്യ വ്യക്തിയുടെ കെട്ടിടം ആയുര്‍വേദ ആശുപത്രിക്കായി വാടകയ്ക്ക് എടുക്കേണ്ടി വന്നു.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…