നങ്ങ്യാര്‍കുളങ്ങര ▪️ കേരള കത്തോലിക്ക വിദ്യാര്‍ത്ഥി സഖ്യത്തിന്റെ 109ാമത് വാര്‍ഷിക സമ്മേളനവും കലോത്സവവും നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു.
സമ്മേളനത്തിന് മുന്നോടിയായി നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികമഠം എച്ച്എസ്എസില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ റാലി ബഥനി സെന്‍ട്രല്‍ സ്‌കൂളില്‍ സമാപിച്ചു.
തുടര്‍ന്ന് കെസിഎസ്എല്‍ മാവേലിക്കര സമ്മേളനം മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
കെസിഎസ്എല്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ റോസ് ഷിബു അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ആലീസ് ക്രിസ്റ്റി മുഖ്യ അതിഥിയായി. കെസിബിസി എഡ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.ആന്റണി അറക്കല്‍, കെസിഎസ്എല്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ബേബി തദ്ദേവൂസ് ക്രൂസ്, ഭദ്രാസന പ്രസിഡന്റ് വര്‍ഗീസ് കെ. സാമുവല്‍, ഭദ്രാസന ഡയറക്ടര്‍ ഫാ.ജോസഫ് പടിപ്പുര, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ മനോജ് ചാക്കോ എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള രൂപതകളില്‍ നിന്നുള്ള ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന കലാ മാമാങ്കം നടക്കും.